വെള്ളിത്തിരയിലും സാധാരണ ജീവിതത്തിലും ഒരുപോലെയാണ് മഹേഷ് ബാബു. മാസായും കുടുംബപ്രേക്ഷകരുടെ ഇഷ്‍ടനായകനായും വെള്ളിത്തിരയില്‍ എത്തുന്ന മഹേഷ് ബാബു ജീവിതത്തില്‍ മറ്റുള്ളവരെ സഹായിക്കാനും മനസ് കാട്ടുന്ന ആളാണ്. മഹേഷ് ബാബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ മഹേഷ് ബാബു ഒരു പെണ്‍കുട്ടിയെ സഹായിക്കാൻ മനസ് കാട്ടിയതിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത പെണ്‍കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍.

മഹേഷ് ബാബു 2016ല്‍ രണ്ട് ഗ്രാമങ്ങള്‍ ദത്ത് എടുത്തിരുന്നു. ആന്ധ്രാപ്രദേശില്‍ ബറപലെമും തെലങ്കാനയില്‍ സിദ്ധപുരവും. രണ്ട് സ്ഥലങ്ങളിലും സമീപ വര്‍ഷങ്ങള്‍  പല വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസുള്ള താരമാണ് മഹേഷ് ബാബുവിന്റേത് എന്നാണ് ആരാധകര്‍ പറയാറുള്ളത്. ചെറിയ പെണ്‍കുട്ടിക്ക് ഹൃദയ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ട പണം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ മഹേഷ് ബാബു. പെണ്‍കുട്ടി രക്ഷപ്പെട്ട കാര്യം മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത അറിയിച്ചു. ആന്ധ്ര ആശുപത്രിയില്‍ നിന്ന് അവിശ്വസനീയമായ ഒരു രക്ഷപ്പെടല്‍ കൂടിയെന്നാണ് നമ്രത പറയുന്നത്.

ഡിംപിള്‍ എന്ന പെണ്‍കുട്ടി സുഖം പ്രാപിച്ചുവെന്നാണ് നമ്രത അറിയിച്ചിരിക്കുന്നത്.

സര്‍ക്കാരു വാരി പാട്ടയാണ് മഹേഷ് ബാബു നായകനാകുന്ന പുതിയ സിനിമ.