Asianet News MalayalamAsianet News Malayalam

ആശംസകളുമായി മഹേഷ് ബാബു, താരത്തിന്റെ മകൻ അച്ഛനേക്കാള്‍ സുന്ദരൻ എന്ന് ആരാധകര്‍

ഗൗതമിന് ജന്മദിന ആശംസകളുമായി മകന്റെ ഫോട്ടോ പങ്കുവെച്ച് നടൻ മഹേഷ് ബാബു.

Mahesh Babu share sons photo on Gautams birthday hrk
Author
First Published Aug 31, 2023, 7:28 PM IST

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മഹേഷ് ബാബു. തന്റെ കുടുംബ വിശേഷങ്ങളും പലപ്പോഴും താരം പങ്കുവയ്‍ക്കാറുണ്ട്. മഹേഷ് ബാബുവിന്റെ മകന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ഫോട്ടോ മഹേഷ് ബാബു പങ്കുവെച്ചിരിക്കുന്നത്.

ഹാപ്പി 12, ചാമ്പ്യൻ എന്നാണ് ഫോട്ടോ പങ്കുവെച്ച് മഹേഷ് ബാബു എഴുതിയിരിക്കുന്നത്. നിന്റെ ലക്ഷ്യത്തിലേക്കുള്ളതാകട്ടെ ചുവടുകള്‍ ഓരോന്നെന്നും ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി മഹേഷ് ബാബു എഴുതിയിരിക്കുന്നു. ഗൗതം എന്ന മകനു പുറമേ ഒരു മകളും മഹേഷ് ബാബു- നമ്രത ശിരോദ്‍കര്‍ ദമ്പതിമാര്‍ക്കുണ്ട്. സിതാര എന്നാണ് മകളുടെ പേര്.

മഹേഷ് ബാബുവിന്റേതായി 'ഗുണ്ടുര്‍ കാരം' സിനിമയാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. ത്രിവിക്രം ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധാനം. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ തിരക്കഥയും. മഹേഷ് ബാബുവിന് ചിത്രത്തിനായി 78 കോടി രൂപയാണ് ലഭിക്കുന്നത് എന്നും പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത് എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'സര്‍ക്കാരു വാരി പാട്ട'എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി റിലീസ് ചെയ്‍തത്. 2022 മെയ് 12നാണ് മഹേഷ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിച്ചത്. ഒരു ആക്ഷൻ റൊമാന്റിക് ഴോണര്‍ ചിത്രമായിട്ടായിരുന്നു മഹേഷ് ബാബുവിന്റെ 'സര്‍ക്കാരു വാരി പാട്ട'  എത്തിയത്. കീര്‍ത്തി സുരേഷ്, സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവരും 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിച്ചിരുന്നു. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംവിധായകൻ പരശുറാം തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്.

Read More: 'ലിയോ' ഒരുങ്ങുന്നു, ലോകേഷ് കനകരാജ് ചിത്രത്തിന്റെ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios