മകന്‍ ഗൗതം ഗട്ടമനേനിയും 'മഹര്‍ഷി' സംവിധായകന്‍ വംശി പൈഡിപ്പള്ളിയും കളി കാണാന്‍ ഓവലില്‍ മഹേഷ് ബാബുവിനൊപ്പമുണ്ട്.
ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം നേരിട്ടുകാണുന്നതിന്‍റെ ആവേശം പങ്കിട്ട് തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു. മകന്‍ ഗൗതം ഗട്ടമനേനിയും 'മഹര്‍ഷി' സംവിധായകന്‍ വംശി പൈഡിപ്പള്ളിയും കളി കാണാന്‍ ഓവലില്‍ മഹേഷ് ബാബുവിനൊപ്പമുണ്ട്. 'ഇത് എന്‍റെ മകനുവേണ്ടി' എന്നാണ് സ്റ്റേഡിയത്തില്‍ നിന്നെടുത്ത മകനുമൊത്തുള്ള സെല്‍ഫിക്കൊപ്പം മഹേഷ് ബാബു കുറിച്ചത്. ഇരുപതിനായിരത്തിലേറെ ലൈക്കുകളും മുന്നൂറിലേറെ ഷെയറുകളുമാണ് ഈ സെല്‍ഫിക്ക് ലഭിച്ചത്.
മഹേഷ് ബാബുവിന്‍റേതായി ഏറ്റവുമൊടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രമാണ് 'മഹര്‍ഷി'. മഹേഷ് ബാബുവിന്‍റെ കരിയറിലെ 25-ാം ചിത്രമായിരുന്നു ഇത്. കോളെജ് വിദ്യാര്‍ഥിയില്‍ നിന്നും ഒരു സംരംഭകനായും പിന്നീട് കര്‍ഷകനായും പരിവര്‍ത്തനം ചെയ്യപ്പെടുന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ മഹേഷ് ബാബുവിന്‍റേത്. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായം നേടിയിരുന്നു ചിത്രം. എന്നാല്‍ പൈറസി സൈറ്റായ തമിള്‍ റോക്കേഴ്‍സില്‍ റിലീസിന് തൊട്ടുപിന്നാലെ സിനിമയുടെ പ്രിന്‍റ് എത്തിയത് കളക്ഷനെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പൂജ ഹെഗ്ഡെ നായികയായ ചിത്രത്തില്‍ അല്ലരി നരേഷ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
