കൊവിഡ് കാലത്ത് ഏറെ ചര്‍ച്ചയായ ചിത്രമായിരുന്നു സീ യു സൂണ്‍. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ആയിരുന്നു ചിത്രത്തില്‍ നായകനായത്. കൊവിഡ് കാലത്തെ പരിമിതിക്കുള്ളില്‍ വേറിട്ട ആഖ്യാനത്തില്‍ ആയിരുന്നു സിനിമ. ഇപ്പോഴിതാ മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദ് നായകനാകുകയാണ്. ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയൻകുഞ്ഞ് എന്നാണ് സിനിമയുടെ പേര്.

നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. എഡിറ്റര്‍ കൂടിയായ മഹേഷ് നാരായണനുമൊത്ത് ഫഹദിന്റെ നാലാമത്തെ ചിത്രമാണ് ഇത്. മലയൻകുഞ്ഞിന്റെ പ്രമേയം എന്തെന്ന് വ്യക്തമല്ല. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് എന്ന ചിത്രം ഫഹദിന്റേതായി പ്രദര്‍ശനത്തിന് എത്താനുണ്ട്.

ഫഹദിന്റെ കഥാപാത്രം എന്തെന്നും വ്യക്തമാക്കിയിട്ടില്ല.

സിനിമയുടെ മറ്റ് അഭിനേതാക്കളെയും പ്രഖ്യാപിക്കുന്നതേയുള്ളൂ.