പാക്കിസ്ഥാൻ ടെലിവിഷൻ നടൻ ഫിർദൗസ് ജമാലിന്റെ പരാമര്‍ശത്തിന് എതിരെ നടി മഹിറ ഖാൻ. മഹിറാ ഖാന്റെ പ്രായത്തില്‍ നായികവേഷം അഭിനയിക്കാൻ കഴിയില്ലെന്ന് ഫിർദൗസ്  ജമാല്‍ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. സാധാരണ കഴിവുകള്‍ മാത്രമുള്ള നടിയാണ് മഹിറ ഖാനെന്നും ഫിർദൗസ്  ജമാല്‍ പറഞ്ഞിരുന്നു. ഫിര്‍ദോസ് ജമാലിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തി. ഏറ്റവുമൊടുവിലാണ് മഹിറാ ഖാനും സംഭവത്തില് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

നമ്മള്‍ വര്‍ത്തമാനകാലത്താണ്. നമ്മള്‍ എന്തു ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്നതാണ് നമ്മൂടെ ഭാവി. എന്നെ പിന്തുണച്ച് രംഗത്ത് വന്നവര്‍ക്ക് നന്ദി. ഞാൻ ആവശ്യപ്പെടാതെ തന്നെ പിന്തുണച്ചത് വലിയ കാര്യമാണ്. ഒരു കലാകാരിയെന്ന നിലയില്‍ ഞാൻ എന്റെ ഇൻഡസ്‍ട്രിയില്‍ അഭിമാനിക്കുന്നു. എന്നെപ്പോലുള്ളവര്‍ക്ക് വഴി തുറന്നുതന്ന മുതിര്‍ന്ന കലാകാരൻമാരോട് നന്ദിയുണ്ട്. എന്നെക്കുറിച്ചും എനിക്ക് അഭിമാനമുണ്ട്. എന്താണ് ശരിയാണ് എന്ന് വിചാരിച്ചത് എന്നതാണ് ഞാൻ ചെയ്‍തത് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും. എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചിന്തകള്‍ക്കനുസരിച്ച് ഞാൻ മാറിയിട്ടില്ല. അതുതന്നെയാണ് ഞാൻ തുടരാനും തീരുമാനിച്ചിരിക്കുന്നത്- മഹിറ ഖാൻ പറയുന്നു.

വെറുപ്പിന് പകരം നമുക്ക് സ്‍നേഹം തെരഞ്ഞെടുക്കാം.  മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് നമുക്ക് സഹിഷ്‍ണുതയോടെ നില്‍ക്കാം.  നമുക്ക് ആള്‍ക്കാരുടെ മനോഭാവത്തോട് പോരാടാം. വിജയിച്ച ഒരു സ്‍ത്രീയെ പേടിക്കുന്നതിനെതിരെ പോരാടാം- മഹിറ ഖാൻ പറയുന്നു.