ലാൽ ഹരി, വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ലക്ഷ്മൺ ഒരുക്കുന്ന ചിത്രമാണ് മഹിയാണ് നായകൻ. എസ് എം പി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് എസ് പവൻ നിർമ്മാണം

പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ലക്ഷ്മൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹിയാണ് നായകൻ. ചിത്രത്തിൻ്റെ പൂജാ കർമ്മം തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വച്ച് നിർവ്വഹിച്ചു. ജയൻ ചേർത്തല ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. ജയൻ ചേർത്തല, ടോണി, മൻരാജ്, നാരായണൻ കുട്ടി, ഉല്ലാസ് പന്തളം, ഉണ്ണി നായർ, കോട്ടയം പുരുഷു, രാജാ സാഹിബ്, സീമ ജി നായർ, ലതാ ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

എസ് എം പി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് എസ് പവൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രസാദ് ആറുമുഖൻ നിർവ്വഹിക്കുന്നു. ശ്രേയം ബൈജുവിൻ്റെ വരികൾക്ക് സുനിൽ ലക്ഷ്മണൻ സംഗീതം പകരുന്നു. കല റോണി രാജൻ, മേക്കപ്പ് സുധീഷ് നാരായണൻ, വസ്ത്രാലങ്കാരം അസീസ് പാലക്കാട്, സ്റ്റിൽസ് അനിൽ, എഡിറ്റർ അഭിലാഷ് വിശ്വനാഥ്, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തങ്കപ്പൻ, പി ആർ ഒ- എ എസ് ദിനേശ്.