നവാഗതനായ ഫൈസൽ ഫസിലുദീൻ സംവിധാനം

പ്രേക്ഷകശ്രദ്ധ നേടിയ മന്ദാകിനി എന്ന ചിത്രത്തിനു ശേഷം സ്പൈർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന ചിത്രമാണ് മേനേ പ്യാർ കിയാ. റൊമാന്‍റിക് കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 

നവാഗതനായ ഫൈസൽ ഫസിലുദീൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴ് താരങ്ങളും അഭിനയിക്കുന്നു. സംവിധായകൻ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്ൽ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഡോൺ പോൾ പി നിർവ്വഹിക്കുന്നു. സംഗീതം അജ്മൽ ഹസ്ബുള്ള, എഡിറ്റിംഗ് കണ്ണൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണല, ആർട്ട് സുനിൽ കുമാരൻ, മേക്കപ്പ് ജിത്തു പയ്യന്നൂർ, കോസ്റ്റ്യൂംസ് അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ സവിൻ സാ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സംഘട്ടനം കലൈ കിങ്സൺ, പ്രൊജക്റ്റ് ഡിസൈനർ സൗമ്യത വർമ്മ, ഡി ഐ ബിലാൽ റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ, സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ യെല്ലോ ടൂത്സ്, വിതരണം സ്പൈർ പ്രൊഡക്ഷൻസ്, പി ആർ ഒ- എ എസ് ദിനേശ്, ശബരി.

ALSO READ : ഇന്ദ്രന്‍സിനൊപ്പം മുരളി ​ഗോപി; 'കനകരാജ്യം' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം