Asianet News MalayalamAsianet News Malayalam

മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി; 'മേജര്‍' റിലീസ് മാറ്റിവെച്ചു

മുമ്പാരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് എല്ലാവരും കടന്നുപോകുന്നതെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നു.

Major movie release postponed due to lockdown
Author
Mumbai, First Published May 26, 2021, 5:41 PM IST

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന 'മേജര്‍' എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജൂലായ് രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചതെന്നും പുതുക്കുയ തീയതി പിന്നീട് അറിയിക്കുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 

മുമ്പാരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് എല്ലാവരും കടന്നുപോകുന്നതെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും പുറത്തുവിട്ട പോസ്റ്ററില്‍ പറയുന്നു. ഹിന്ദിയ്ക്കും തെലുങ്കിനും പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്‍ണനായെത്തുന്നത്.

ശശി ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മികച്ച സിനിമയായിരിക്കും മേജര്‍ എന്നു തന്നുതന്നെയാണ് ടീസര്‍ നൽകിയ സൂചന. നേരത്തെ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാജ്യത്ത് 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്‍ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്‍ണന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്‍ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios