ഒരു ആർട്ടിസ്റ്റിന്റെ ഫ്രീഡം എന്ന് പറയുന്നത് എന്താണെന്നും അത് ലഭിക്കുമ്പോഴുള്ള സുഖം എന്താണെന്നും ലാലിലൂടെ താന്‍ കണ്ടെന്നും മേജര്‍ രവി.
വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മോഹൻലാലും മേജർ രവിയും. കീർത്തിചക്ര, കുരുക്ഷേത്ര എന്നീ മോഹൻലാൽ ചിത്രങ്ങൾ സംവിധാനം ചെയ്ത് കയ്യടിനേടിയ ആളുകൂടിയാണ് മേജർ രവി. അഭിനയത്തിലും സജീവമായ ഇദ്ദേഹം, മോഹൻലാൽ ലഫ്റ്റനെന്റ് ആയ ശേഷം കാശ്മീരിലേക്ക് പോയതിനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ഇപ്പോൾ. ഒരു ആർട്ടിസ്റ്റിന്റെ ഫ്രീഡം എന്ന് പറയുന്നത് എന്താണെന്നും അത് ലഭിക്കുമ്പോഴുള്ള സുഖം എന്താണെന്നും താൻ അന്ന് മനസിലാക്കിയെന്നും മേജർ രവി പറയുന്നു.
"മോഹന്‍ലാല്‍ എന്‍റെ നല്ലൊരു സുഹൃത്തും അഭ്യൂദയകാംഷിയും സഹോദരനും എല്ലാമാണ്. കുട്ടിയെ പോലെ വളരെ ലാഘവത്തോടെ ഓരോ കാര്യങ്ങളും അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന മോഹന്‍ലാലുണ്ട്. അദ്ദേഹം ലഫ്റ്റനന്റ് ആയ ശേഷം ട്രെയിനിങ്ങിനായി ഞങ്ങൾ കശ്മീരിൽ പോയി. ഒരുദിവസം ലാലിനെയും കൊണ്ട് എൽഒസി കാണാൻ പോയി. ഒരുവശത്ത് പാകിസ്ഥാനും മറ്റൊരു വശത്ത് ഇന്ത്യയും ആണ്. വളരെ ആകാംക്ഷയോടെയാണ് ലാൽ അതൊക്കെ നോക്കിക്കണ്ടത്. ഈ യാത്രകളിലൊക്കെ ചായകുടിക്കാനൊക്കെ ഇറങ്ങുമ്പോൾ ആർക്കും മോഹൻലാലിനെ പരിചയം ഇല്ല. ആരും കാണാൻ ഇല്ലാത്തത് കൊണ്ട് മൂപ്പർ വളരെ കൺഫർട്ടബിൾ ആയിരുന്നു. കുരുക്ഷേത്രയുടെ ഷൂട്ട് കഴിഞ്ഞ് കാർഗിലിൽ നിന്നും വരുന്നവഴി ചായ കുടിക്കാനിറങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ലാലിനെ കാണാനില്ല. ഒരു ബസിന്റെ പുറകിൽ ചാടിക്കയറി കശ്മീർ കശ്മീർ എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നൊരു മോഹൻലാലിനെ കണ്ടു. കാരണം ആരും അദ്ദേഹത്തിനെ തിരിച്ചറിയുന്നില്ല. ആ സ്വാതന്ത്ര്യം പുള്ളി ആഘോഷിക്കുക ആയിരുന്നു. ഒരു ആർട്ടിസ്റ്റിന്റെ ഫ്രീഡം എന്ന് പറയുന്നത് എന്താണെന്നും അത് ലഭിക്കുമ്പോഴുള്ള സുഖം എന്താണെന്നും ലാലിലൂടെ ഞാൻ കണ്ട നിമിഷമായിരുന്നു അത്", എന്നാണ് മേജർ രവി പറഞ്ഞത്.
'മുഖത്ത് നോക്കി കോളനി, തടിച്ചി എന്ന വിളികൾ, ശരീര ഭാഗത്തെ കുറിച്ചടക്കം മോശം കമന്റ്; മഞ്ജു പത്രോസ്
"നമ്മൾ ചിലപ്പോൾ താരങ്ങൾക്ക് ജാഡയാണെന്ന് പറയും. അതങ്ങനെയല്ല..എവിടെന്ന് ആര് എന്ത് എന്നുള്ളൊരു സഫോക്കേഷൻ അവർക്കുണ്ടാകും. എത്രയോ പേർ ലാലിനെ ബ്ലേഡ് വച്ച് വരഞ്ഞിട്ടുണ്ട്. അറിയുന്നവർ. അദ്ദേഹത്തോടുള്ള ആരാധനമൂത്തിട്ട് എന്തെങ്കിലും ഒരു ശ്രദ്ധകിട്ടാൻ ഷേക്ക് ഹാൻഡ് കൊടുക്കുന്ന സമയത്ത് ബ്ലേഡ് വച്ചിട്ട് വരയും. അതാണ് ഇവർ ചില സമയത്ത് കൈവലിക്കുന്നത്. ഇതെല്ലാം ഞാൻ കണ്ടതാണ്", എന്നും മേജർ രവി കൂട്ടിച്ചേർത്തു. കൗമുദി മൂവീസിലെ ഒരു പ്രോഗ്രാമിലായിരുന്നു മേജർ രവിയുടെ പ്രതികരണം.
