വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി മേജര്‍ രവി. 

സംവിധായകനും നടനുമായ മേജർ രവി(Major Ravi ) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക്(Kidney Transplantation Surgery) വിധേയനായി. മേജര്‍ രവി തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. 

'എല്ലാവർക്കും നമസ്കാരം. എന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി', മേജർ രവി കുറിച്ചു.
മേജർ രവിയെ ഐസിയുവിലേക്ക് നിന്നും മാറ്റിയിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് അദ്ദേഹത്തിന് സുഖപ്രാപ്തി നേര്‍ന്നത്. 

1990കളുടെ അവസാനത്തോടയാണ് സെനിക സേവനത്തിന് ശേഷം മേജർ രവി സിനിമ മേഖലയിലേക്ക് എത്തുന്നത്.
പുനർജനനി എന്ന സിനിയമയിലൂടെയാണ് സംവിധാന രംഗത്തേക്ക് എത്തുന്നത്. 2006ൽ പുറത്തിറങ്ങിയ കീർത്തിചക്ര മികച്ച വിജയം കരസ്ഥമാക്കി. മോഹൻലാൽ ആയിരുന്നു നായകൻ. മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസൻസ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ തുടങ്ങിയ സിനിമകൾ ചെയ്തു.