വളരെ രസകരമായൊരു ലെക്കേഷനായിരുന്നു ബ്രോ ഡാഡിയുടേത് എന്നത് ഉറപ്പുവരുത്തുന്നതാണ് വീഡിയോ.
മോഹൻലാല്‍ (Mohanlal) നായകനായി എത്തിയ ചിത്രമാണ് 'ബ്രോ ഡാഡി'(Bro Daddy). ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. മികച്ച പ്രതികരണമായിരുന്നു വിവിധ ഭാഗങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
വളരെ രസകരമായൊരു ലെക്കേഷനായിരുന്നു ബ്രോ ഡാഡിയുടേത് എന്നത് ഉറപ്പുവരുത്തുന്നതാണ് വീഡിയോ. ചില ഡയലോഗുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിനേതാവായും സംവിധായകനായും തിളങ്ങുന്ന പൃഥ്വിരാജിനെയും വീഡിയോയിൽ കാണാം.
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയാണ് ബ്രോ ഡാഡിയിൽ എത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ലാലു അലക്സ് അവതരിപ്പിച്ച കുര്യൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
