ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച മമ്മൂട്ടി ചിത്രം മധുരരാജയുടെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച മമ്മൂട്ടി ചിത്രം മധുരരാജയുടെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തിയേറ്ററുകളെ ആരവത്തിലാഴ്ത്തിയ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം തന്നെയാണ് മേക്കിംഗ് വീഡിയോയില്‍ ഏറ്റവും ആകര്‍ഷകം. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്‍ൻ ആയിരുന്നു മധുരരാജയുടെ ആക്ഷൻ കൊറിയോഗ്രാഫി നിര്‍വഹിച്ചത്. മികവുറ്റ ആക്ഷൻ രംഗങ്ങള്‍ സിനിമയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. 2.38 മിനിറ്റ് ദൈര്‍ഘ്യമുള്ള മേക്കിംഗ് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വൈശാഖിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം 100 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തില്‍ അനുശ്രീ,ജയ് നെടുമുടി വേണു, സലിം കുമാര്‍ തുടങ്ങിയവരും വേഷമിട്ടിരുന്നു.