സുധീര്‍ കരമനയ്‍ക്കൊപ്പം പുതുമുഖങ്ങള്‍; 'മകുടി' തിയറ്ററുകളിലേക്ക്
ചിത്രത്തിന്‍റെ സംവിധാനം പൊന്നൂസ് ബ്രൈറ്റ് ആണ്
സുധീര്‍ കരമനയ്ക്കൊപ്പം പുതുമുഖ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്ന മകുടി എന്ന ചിത്രം വെള്ളിയാഴ്ച (ഓഗസ്റ്റ് 9) പ്രദര്‍ശനം ആരംഭിക്കും. പ്രശാന്ത് ആഴിമല രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം പൊന്നൂസ് ബ്രൈറ്റ് ആണ്. ബോബിന്‍ രാജ് ആണ് നിര്‍മ്മാണം.
എം ജെ രാധാകൃഷ്ണൺനും വിപിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ശ്രീനിവാസന്‍, വിതരണം ബി പി ആര്‍ പ്രൊഡക്ഷന്‍സ്, വരികള്‍ കെ ജയകുമാര്‍, സുമന്‍ സത്യനാഥ്, സംഗീതം മോഹന്‍ സിത്താര, ബ്ലെസ്സിന്‍ എ എസ്, മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ നെല്ലിമൂട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനില്‍ കല്ലാര്‍, കലാസംവിധാനം പ്രകൃതി ബാബു, ഗ്രാഫിക്സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, പോസ്റ്റര്‍ ഡി,ൈന്‍ ഗജേന്ദ്രന്‍ വാവാസ്. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ ആരംഭിച്ചിട്ടുണ്ട്.
ALSO READ : 'വിടുതലൈ പാർട്ട് 2' കേരള വിതരണാവകാശം മെറിലാൻഡ് റിലീസിന്