ടൊവിനോ നായകനായി പ്രദര്‍ശനത്തിന് എത്തുന്ന പുതിയ ചിത്രമാണ് ആൻഡ് ദ ഓസ്‍കര്‍ ഗോസ് ടു. ചിത്രത്തില്‍ ടൊവിനോയുടെ അമ്മയായി അഭിനയിക്കുന്നത് മാല പാര്‍വതിയാണ്. സംവിധായകനാകാൻ  ശ്രമിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയിക്കുകയാണ് മാല പാര്‍വതി.

മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആൻഡ് ദ് ഓസ്‍കർ ഗോസ് ടു'... ഗോദയ്ക്കു ശേഷം വീണ്ടും ടൊവിനോയുടെ അമ്മയാകുന്നു. സോറി ഉമ്മ.. ഖദീജ. സലിം അഹമ്മദ് സംവിധാനം ചെയ്‍ത ടൊവിനോ ചിത്രം.. നാളെ മുതൽ തിയറ്ററുകളിൽ. അനു ജോസഫ് എടുത്ത സെൽഫി... ഇരിട്ടിയായിരുന്നു ലൊക്കേഷൻ... നല്ല പടമാണ്. പ്രത്യേകിച്ച് സിനിമ തലയ്ക്ക് പിടിച്ചവർക്ക് ഈ സിനിമ ഒരു അനുഭവമായിരിക്കും!

സലിം അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താരയാണ് നായിക. സലിം കുമാര്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. മധു അമ്പാട്ട്  ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി ശബ്‍ദസംവിധാനവും നിര്‍വഹിക്കുന്നു.