Asianet News MalayalamAsianet News Malayalam

'എന്തൊരു ബ്രില്യന്റ് പെര്‍ഫോമന്‍സ്', ആലിയ ഭട്ടിന്റെ 'ഡാര്‍ലിംഗ്‍സി'നെ അഭിനന്ദിച്ച് മലൈക അറോറ

ആലിയ ഭട്ടിന്റെ 'ഡാര്‍ലിംഗ്‍സ്‍' നെറ്റ്ഫ്ലിക്സില്‍ കാണാം.

Malaika Arora praises Alia Bhats Darlings
Author
Kochi, First Published Aug 10, 2022, 2:30 PM IST

ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ആലിയ ഭട്ട് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മലൈക അറോറ.

സിനിമ മൊത്തത്തില്‍ ഇഷ്‍ടപ്പെട്ടു.  എന്ത് ബ്രില്യന്റ് പെര്‍ഫോമൻസ് എന്നും മലൈക അറോറ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി എഴുതിയിരിക്കുന്നു. ജസ്‍മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഷെഫാലി ഷാ, വിജയ് വര്‍മ, റോഷൻ മാത്യു തുടങ്ങിയിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍' എന്ന പ്രത്യേകതയുമുണ്ട്. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. റെഡ് ചില്ലീസിന്റെ ഒപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്നും ആലിയ ഭട്ട് പറഞ്ഞിരുന്നു.

മലയാളി താരം റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് 'ഡാര്‍ലിംഗ്‍സ്'. അനുരാഗ് കശ്യപ് സംവിധാനം ചെയ്‍ത ചിത്രത്തിലൂടെയായിരുന്നു റോഷൻ മാത്യു ബോളിവുഡിലെത്തിയത്. 'ചോക്ക്ഡ്' ആയിരുന്നു ചിത്രം. 'ചോക്ക്ഡ്' നെറ്റ്‍ഫ്ലിക്സ് റിലീസായിരുന്നു.

ആലിയ ഭട്ട് നായികയായി റിലീസിന് തയ്യാറാകുന്ന മറ്റൊരു ചിത്രം 'ബ്രഹ്‍മാസ്ത്ര'യാണ്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ബിര്‍ കപൂറാണ് നായക.

'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രമായിട്ടുണ്ട്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ 'ബ്രഹ്‍മാസ്‍ത്ര' അവതരിപ്പിക്കുക.  നാഗാര്‍ജുനയും  'ബ്രഹ്‍മാസ്‍ത്ര'യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ' എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Read More :  തേളാണോ തവളയാണോ നിങ്ങള്‍? ഉത്തരം പറയും 'ഡാര്‍ലിംഗ്സ്' ; ചിന്തിപ്പിക്കും ഈ ആലിയ ഭട്ട് ചിത്രം

Follow Us:
Download App:
  • android
  • ios