Asianet News MalayalamAsianet News Malayalam

ബോക്സ് ഓഫീസ് കുലുങ്ങും! ആദ്യ മണിക്കൂറില്‍ത്തന്നെ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിംഗ് ആയി 'വാലിബന്‍'

ഇന്ത്യയ്ക്ക് പുറത്തും മികച്ച റിലീസ് ആണ് ചിത്രത്തിന്

malaikottai vaaliban got good reception at ticket booking apps mohanlal lijo jose pellissery shibu baby john nsn
Author
First Published Jan 18, 2024, 11:11 PM IST

മലയാളി സിനിമാപ്രേമികള്‍ സമീപകാലത്തൊന്നും ഇത്രയധികം കാത്തിരുന്ന ഒരു ചിത്രം ഉണ്ടായിട്ടില്ല, മലൈക്കോട്ടൈ വാലിബന്‍ പോലെ. മോഹന്‍ലാല്‍ ആദ്യമായി ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് ഈ ഹൈപ്പിന് കാരണം. കഴിഞ്ഞ ഏതാനും ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാസ് ഓഡിയന്‍സിനെക്കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ലിജോ ഇക്കുറി ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ലിജോ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുക്കിയിട്ടുള്ള ചിത്രവും വാലിബനാണ്. ഇപ്പോഴിതാ പ്രീ ബുക്കിംഗില്‍ മികച്ച പ്രതികരണം നേടുകയാണ് ചിത്രം.

ചിത്രത്തിന്‍റെ വാര്‍ത്താസമ്മേളനവും ട്രെയ്‍ലര്‍ റിലീസും നടന്ന ഇന്ന് തന്നെയാണ് ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആയ ബുക്ക് മൈ ഷോയില്‍ ആദ്യ മണിക്കൂറില്‍ത്തന്നെ ചിത്രം ട്രെന്‍ഡിംഗ് ആയിട്ടുണ്ട്. മണിക്കൂറില്‍ 1500 ടിക്കറ്റുകള്‍ക്ക് മുകളിലാണ് ബുക്ക് മൈ ഷോ വിറ്റത്. റിലീസിന് മുന്‍പ് ആറ് ദിനങ്ങള്‍ കൂടി ശേഷിക്കുന്നതിനാല്‍ അഭിപ്രായം എന്തായാലും മികച്ച ഓപണിംഗ് ചിത്രത്തിന് ഉറപ്പാണ്. പോസിറ്റീവ് അഭിപ്രായം വരുന്നപക്ഷം റെക്കോര്‍ഡ് കളക്ഷനിലേക്ക് പോകും ചിത്രം.

ഇന്ത്യയ്ക്ക് പുറത്തും മികച്ച റിലീസ് ആണ് ചിത്രത്തിന്. റെക്കോര്‍ഡ് റിലീസ് ആണ് ചിത്രത്തിന് യൂറോപ്പില്‍ ലഭിക്കുക. അര്‍മേനിയ, ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ഡെന്‍മാര്‍ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ജോര്‍ജിയ, ഹംഗറി തുടങ്ങി 35 ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ വാലിബന്‍ എത്തും. യുകെയില്‍ 175 ല്‍ അധികം സ്ക്രീനുകളാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. ഇന്നലെ ആരംഭിച്ച യുകെ ബുക്കിംഗിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അവിടുത്തെ വിതരണക്കാര്‍ അറിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വാലിബന് റിലീസ് ഉണ്ട്.

ALSO READ : 'വാലിബന്‍' വൈബിനിടെ 'നേര്' ബിഗ് അപ്ഡേറ്റ്; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios