മലൈക്കോട്ടൈ വാലിബന്‍ റിലീസ് തിയതി. 

മലയാള സിനിമയിൽ അടുത്തകാലത്ത് കാത്തിരിപ്പുണർത്തിയ ചിത്രം. അതാണ് 'മലൈക്കോട്ടൈ വാലിബൻ'. മലയാളത്തിന്റെ യുവ സംവിധായക നിരയിൽ ഏറ്റവും ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. പ്രഖ്യാപന സമയം മുതൽ പ്രതീക്ഷകൾ ഉണർത്തുന്ന ചിത്രം എന്ന് തിയറ്ററിൽ എത്തുമെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് റിലീസ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ചിത്രം 2024 ജനുവരി 25ന് തിയറ്ററിൽ എത്തും. 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ​ഗോധയ്ക്ക് സമമായ മണലാണ്യത്തിൽ ഇരിക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. കുടുമ കെട്ടി, കാലിൽ തളയിട്ട് ചമ്രംമടഞ്ഞിരിക്കുന്ന ലുക്കാണ് മോഹൻലാലിന്റേത്. ചുറ്റും ചില ആൾക്കാരെയും കാണാം.

പുതിയ അപ്ഡേറ്റിന് പിന്നാലെ, എന്താണ് വാലിബനില്‍ ലിജോ ഒളിപ്പിച്ച് വച്ചിരിക്കുന്ന സസ്പെന്‍സ് എന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം ക്രിസ്മസിന് തിയറ്ററില്‍ എത്തും.


ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തില്‍ ഗുസ്തിക്കാരനായാകും മോഹന്‍ലാല്‍ എത്തുകയെന്നും ഡബിള്‍ റോള്‍ ആയിരിക്കും എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനോട് ചേര്‍ത്തുവയ്ക്കുന്ന തരത്തില്‍ ആയിരുന്നു അപ്ഡേറ്റുകളും. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മണികണ്ഠൻ ആചാരി, ഹരീഷ് പേരടി, സോണലി കുൽക്കർണി, കഥ നന്ദി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പി എസ് റഫീക്ക് ആണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠൻ ആണ്. പ്രശാന്ത് പിള്ളയുടേതാണ് സം​ഗീതം. 

മലയാള നടിമാർ വസ്ത്രം മാറിയിരുന്നത് മരത്തിന്റെ മറവിൽ, മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി: തമിഴ് മാധ്യമപ്രവർത്തകൻ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..