ജനുവരി 25 നാണ് ചിത്രത്തിന്‍റെ റിലീസ്
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ മലൈക്കോട്ടൈ വാലിബനോളം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രങ്ങള്‍ ഇല്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്ന ചിത്രം എന്നതുതന്നെയാണ് ഇതിന് കാരണം. എന്നാല്‍ ഓണ്‍ലൈന്‍ ആയും ഓഫ്‍ലൈന്‍ ആയും സിനിമാപ്രേമികളുടെ ചര്‍ച്ചകളില്‍ എപ്പോഴും ആക്റ്റീവ് ആയി നില്‍ക്കുന്ന ചിത്രത്തിന്‍റെ പ്രമേയത്തെ സംബന്ധിച്ച സൂചനകളൊന്നും അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ഫാന്‍ തിയറികള്‍ കയ്യും കണക്കുമില്ലാതെ എത്തുന്നുണ്ടുതാനും. ഇപ്പോഴിതാ ഒരു ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമില്‍ വന്ന ചിത്രത്തിന്റെ കഥാസംഗ്രഹം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
യുഎഇയിലെ ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ വോക്സ് സിനിമാസിന്‍റെ വെബ് സൈറ്റിലാണ് ചിത്രത്തിന്റെ കഥാസംഗ്രഹം ഇടംപിടിച്ചിരിക്കുന്നത്. ഇതനുസരിച്ച് സമയകാലങ്ങളെ മറികടക്കുന്ന യോദ്ധാവാണ് മോഹന്‍ലാലിന്‍റെ നായകന്‍. മറ്റ് ചില കഥാപാത്രങ്ങളുടെ പേരുകളും അതില്‍ ഉണ്ട്. ചിന്നപ്പൈയന്‍, അയ്യനാര്‍, രംഗപട്ടണം രംഗറാണി, ചമതകന്‍ എന്നിങ്ങനെയാണ് അവ. മലൈക്കോട്ടൈ വാലിബന്‍ പോലെതന്നെ മിഴിവും വ്യത്യസ്തതയുമുള്ള പേരുകളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടേതുമെന്ന് ഈ കഥാസംഗ്രഹത്തില്‍ നിന്ന് വ്യക്തം. വില്ലന്‍ കഥാപാത്രമാണ് ചമതകന്‍. ഈ കഥാസംഗ്രഹത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ജനുവരി 25 നാണ് ചിത്രത്തിന്‍റെ റിലീസ്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ALSO READ : സൂര്യ പുറത്ത്! പ്രഭാസിന് മുന്നേറ്റം; ജനപ്രീതിയില്‍ മുന്നിലുള്ള 10 ഇന്ത്യന്‍ താരങ്ങള്‍
