മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരായ ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് ചക്കി എന്ന മാളവിക. കാളിദാസ് ജയറാമിന്റെ സഹോദരി. മാളവികയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അടുത്തിടെ മാളിവക അഭിനയിച്ച ഒരു പരസ്യം വൻ ഹിറ്റാകുകയും അതിനെ കുറിച്ച് ട്രോളുകള്‍ ഉണ്ടാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ മാളവിക തന്നെ അത്തരത്തില്‍  ഒരു ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.

മകളുടെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്ന അച്ഛനായി ജയറാമും പരസ്യത്തിലുണ്ടായിരുന്നു. മാളവികയും. മനോഹരമായ ഒരു പരസ്യമായി മാറുകയും ചെയ്‍തു. എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്നാണ് പരസ്യത്തില്‍ ജയറാം പറഞ്ഞുതുടങ്ങുന്നത്. ഇത് ട്രോളാക്കി ഒരുപാട് പേര്‍ രംഗത്ത് എത്തി. എന്തായാലും അത്തരമൊരു ട്രോള്‍ പങ്കുവച്ചതോടെ ഇതിനെയെല്ലാം ആ അര്‍ത്ഥത്തില്‍ തന്നെയാണ് താനും കാണുന്നത് എന്ന് വ്യക്തമാക്കുകയാണ് മാളവികയും.