Asianet News MalayalamAsianet News Malayalam

'നേരില്‍ കാണാൻ കാത്തിരിക്കുന്നു', ഗിഫ്റ്റിന്റെ വീഡിയോ പുറത്തുവിട്ട് മാളവിക, സര്‍പ്രൈസായി തേജസ്

ഭര്‍ത്താവിന് നല്‍കിയ സര്‍പ്രൈസ് ഗിഫ്റ്റിന്റെ വീഡിയോയുമായി മാളവിക കൃഷ്‍ണദാസ്.

Malavika Krishnadas surprise gift video out Thejus response hrk
Author
First Published Feb 11, 2024, 10:12 AM IST

നായികാ നായകന്‍ എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായതാണ് മാളവിക കൃഷ്‍ണയും തേജസ് ജ്യോതിയും. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടതിനെ കുറിച്ച് ആളുകള്‍ക്കറിയില്ലായിരുന്നു. നായികാ നായകൻ എന്ന ഷോയ്‍ക്ക് ശേഷം തേജസ് കലാലോകത്ത് അത്ര സജീവമായിരുന്നില്ല. എന്നാല്‍ ഡാന്‍സും റിയാലിറ്റി ഷോകളും വീഡിയോസുമൊക്കെയായി മാളവിക സജീവമായിരുന്നു. പൊടുന്നനെയാണ് തേജസ് ജ്യോതിയുമായി താൻ വിവാഹിതരാകാന്‍ പോകുകയാണ് എന്ന് മാളവിക വെളിപ്പെടുത്തിയത്. മാളവിക തേജസ് ജ്യോതിക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവയ്‍കുകയും വിശേഷം വെളിപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് തേജസ് ജ്യോതിക്ക് ജന്മദിന ആശംകള്‍ നേര്‍ന്ന മാളവികയുടെ പോസ്റ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.

തേജസ് ജ്യോതിക്ക് ആശംകളുമായി നേരത്തെ തന്നെ മാളവിക ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ടായ, ജീവിതത്തില്‍ തന്റെ പ്രണയമായ, സന്തതസഹചാരിയായ, ഗോസിപ്പ് പങ്കാളിയായ, സ്വകാര്യ എന്റര്‍ടൈന്‍മെന്റായ, എന്റെ പരാതിപ്പെട്ടിയായ, രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായ ആള്‍ക്ക് ജന്മദിനാശംസകള്‍ എന്നാണ് മാളവിക എഴുതിയിരിക്കുന്നത്. പെട്ടെന്ന് നേരില്‍ കാണാൻ കഴിയുന്ന ദിവസം എണ്ണി കാത്തിരിയ്ക്കുകയാണ്' എന്ന് വ്യക്തമാക്കിയതാണ് മാളവികയുടെ പോസ്റ്റ്. തേജസ് എടുത്ത് അയച്ച സെല്‍ഫി ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു.

മറ്റൊരു പോസ്റ്റിലാണ് മാളവിക കൃഷ്‍ണദാസ് തന്റെ ഭര്‍ത്താവ് തേജസിന് കൊടുത്ത സര്‍പ്രൈസ് എന്താണ് എന്ന് വെളിപ്പെടുത്തുന്നത്. ജന്മദിനമായിട്ട് നേരില്‍ കാണാന്‍ പറ്റുന്നില്ല. വീഡിയോ കോള്‍ ചെയ്യാനും ബുദ്ധിമുട്ടാണ്. നെറ്റ്‍വര്‍ക്ക് പ്രശ്‍നമുണ്ട് എന്നും മാളവിക പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു.

വര്‍ച്വല്‍ ഗിറ്റ് മാത്രമേ കൊടുക്കാകൂവെന്ന് തനിക്ക് മനസിലായി. തന്റെയും ഭര്‍ത്താവ് തേജസിന്റെയും കുട്ടിക്കാലത്തെ ഫോട്ടോകള്‍  കോര്‍ത്ത് വച്ച് ഒരു പെന്‍സില്‍ ഡ്രോയിങ് ചെയ്‍തു.  ഫോട്ടോ അയച്ചപ്പോള്‍ തേജസ് സര്‍പ്രൈസായി. തേജസിനോട് വാട്‌സ് ആപില്‍ സംസാരിക്കുന്നതും വീഡിയോയില്‍ മാളവിക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More: 'ബ്ലസിയുടെ വെല്ലുവിളി അതായിരുന്നു', ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്, ജോര്‍ദാനിലെ കൊവിഡ് കാലത്തെ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios