മലയാളി നടി മാളവിക മോഹനൻ ആണ് വിജയ്‍യുടെ മാസ്റ്ററില്‍ പ്രധാന നായികകഥാപാത്രമാകുന്നത്. മാളവിക മോഹനന്റെ ജന്മദിനത്തില്‍ ആശംസകളുമായി മാസ്റ്ററിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

വിജയ്‍യും മാളവിക മോഹനനും ആണ് പോസ്റ്ററില്‍ ഉള്ളത്. തനിക്ക്  ജന്മദിനാശംസകള്‍ നേര്‍ന്ന പോസ്റ്റര്‍ മാളവിക മോഹനൻ നന്ദി പറഞ്ഞിട്ട് ഷെയര്‍ ചെയ്‍തിട്ട്. സാമന്തയടക്കമുള്ള ഒട്ടേറെ താരങ്ങള്‍ ജന്മദിനാശംസകള്‍ നേര്‍ന്ന് കമന്റുകളുമിട്ടിട്ടുണ്ട്. ലോകേഷ് കനകരാജ് ആണ് മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത്. ചിത്രം ഒടിടി റിലീസ് ആയിരിക്കില്ല. ചിത്രത്തിന്റെ ഗാനങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. അനിരുദ്ധ് രവിചന്ദെര്‍ ആണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഗാന ബാലചന്ദറും. അനിരുദ്ധ് രവിചന്ദെറും ഗാന ബാലചന്ദ്രറും ആണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഏപ്രില്‍ ഒമ്പതിനായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് കാര്യങ്ങള്‍ മാറി.