Asianet News MalayalamAsianet News Malayalam

'ക്രിസ്റ്റി' എങ്ങനെയുണ്ട്? മാളവിക മോഹനന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാത്യു- വീഡിയോ

മാളവിക സുന്ദരിയാണെന്നും താരത്തിന്റെ ചോദ്യത്തിന് മറുപടിയായി മാത്യു പറയുന്നു- വീഡിയോ.

Malavika Mohanan Mathew Thomas video grabs attention
Author
First Published Jan 21, 2023, 10:54 PM IST

മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ക്രിസ്റ്റി'. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.  രഞ്‍ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ കെ, വേണു, സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

'ക്രിസ്റ്റി'യില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച് എന്ത് തോന്നുന്നുവെന്ന് മാളവിക മാത്യുവിനോട് ചോദിക്കുന്നതാണ് താരം പങ്കുവെച്ച ഹ്രസ്വ വീഡിയോയുടെ തുടക്കം. മനോഹരം എന്നാണ് മാത്യുവിന്റെ മറുപടി. മാളവിക മോഹനനുമായി ജോലി ചെയ്യാൻ കഴിഞ്ഞതില്‍ അനുഗ്രഹീതനാണ് എന്നും പറയുന്നു. മാളവികയ്‍ക്കൊപ്പം ജോലി ചെയ്‍തത് എങ്ങനെയുണ്ട് എന്നായിരുന്നു താരത്തിന്റെ അടുത്ത ചോദ്യം. രസകരം എന്ന് മാത്യുവിന്റെ മറുപടി. അവര്‍ സുന്ദരിയാണെന്നും മാത്യു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. താരങ്ങള്‍ ഇരുവരും പൊട്ടിച്ചിരിക്കുന്നതും മാളവിക ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയില്‍ കാണാം.

റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‍കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അവതരണം.

അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസ് ചിത്രത്തില്‍ 'ക്രിസ്റ്റി' എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.\

Read More: ടൊവിനൊ തോമസ് കുറച്ചത് 15 കിലോ, ആളെ മനസിലാകുന്നേയില്ലെന്ന് ആരാധകര്‍

Follow Us:
Download App:
  • android
  • ios