ടെലിഗ്രാമിലെ വ്യാജനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി മാളവിക മോഹനൻ.
സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ഫേക്ക് അക്കൗണ്ട് ശല്യം സെലിബ്രിറ്റികള്‍ നേരിടാറുണ്ട്. തന്റെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉള്ള കാര്യം സെലിബ്രിറ്റികള്‍ അറിയുന്നത് കുറേക്കഴിഞ്ഞാകും. ഫേക്ക് അക്കൗണ്ടുകള്‍ ക്രിമിനില്‍ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. ഇപോഴിതാ തന്റെ പേരില്‍ ടെലിഗ്രാമില്‍ ഉള്ളത് വ്യാജനാണെന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാളവിക മോഹനൻ.
ആരോ ഒരാള്‍ ടെലിഗ്രാമില്‍ ഞാനാണെന്ന പേരില്‍ സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടും അയാള്‍ ചാറ്റ് ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും മെസേജ് ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കുക, അല്ലെങ്കില്‍ അറിയിക്കുക. ടെലിഗ്രാമില്‍ താനില്ലെന്നും മാളവിക മോഹനൻ വ്യക്തമാക്കി.
വിജയ് നായകനായ മാസ്റ്റര്‍ ആണ് മാളവിക മോഹനന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
ധനുഷിന്റെ പുതിയ ചിത്രത്തിലും മാളവിക മോഹനാണ് നായിക എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
