'ക്രിസ്റ്റി'യെന്ന പേര് ചിത്രത്തിന് വരാൻ കാരണം എന്തെന്ന് പറയുകയാണ് നായകൻ മാത്യുവും നായിക മാളവികയും.
മാളവിക മോഹനനും മാത്യുവും ഒന്നിച്ച ചിത്രമാണ് 'ക്രിസ്റ്റി'. 'ക്രിസ്റ്റി' സോണി ലിവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാത്യു തോമസിന്റെ 'റോയ്' എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് 'ക്രിസ്റ്റി'. എന്നിട്ടും എന്തുകൊണ്ടാണ് 'ക്രിസ്റ്റി'യെന്ന പേര് വന്നതെന്ന് പറയുകയാണ് മാത്യു തോമസും മാളവികയും.
'റോയ്‍യു'ടെ ജീവിതത്തില്‍ ഒരു 'ക്രിസ്റ്റി'യുണ്ട് എന്നതിനാലാകാം അങ്ങനെ തന്നെ പേര് ഇട്ടത് എന്ന് 'മാളവിക' പറയുന്നു. 'ക്രിസ്റ്റി'യുടെ വീക്ഷണകോണില്‍ നിന്ന് അല്ല സിനിമയെന്നും മാളവിക വ്യക്തമാക്കുന്നു. 'റോയ്‍യു'ടെ വീക്ഷണകോണിലൂടെയാണെങ്കിലും 'ക്രിസ്റ്റി'യെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. 'റോയ്‍യു'ടെ ലോകം 'ക്രിസ്റ്റി'ക്ക് ചുറ്റുമാണ് എന്നതിലാകും അങ്ങനെ പേര് എന്നാണ് താൻ കരുതുന്നത് എന്ന് മാത്യു തോമസും പറയുന്നു.
അക്ഷരങ്ങളുടെ 'ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് എഴുതിയതാണ് 'ക്രിസ്റ്റി'യുടെ തിരക്കഥ. കഥ ആൽവിൻ ഹെൻറിയുടേത് തന്നെ. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്‍മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രദീപ് ഗോപിനാഥ്.
ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. 'പട്ടം പോലെ', 'ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങൾക്കു ശേഷം മാളവികാ മോഹനൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. കലാസംവിധാനം സുജിത് രാഘവ് ആണ്. ഗാനരചന അൻവർ അലി, വിനായക് ശശികുമാർ, മേക്കപ്പ് ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഷെല്ലി ശ്രീസ്, വിജയ് ജി എസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസും ആണ്.
Read More: എ ആര്‍ റഹ്‍മാന്റെ സംഗീത സംവിധാനത്തില്‍ മകൻ പാടുന്നു, 'പത്ത് തല' ഗാനം
