Asianet News MalayalamAsianet News Malayalam

ജയസൂര്യ-പ്രജേഷ് സെന്‍ ടീമിന്‍റെ 'വെള്ളം' ഷൂട്ടിംഗ് തുടങ്ങി

ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ദിലീഷ് പോത്തന്‍, സിദ്ധിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Malayalam actor Jayasuryas upcoming film Vellam shooting starts in kannur
Author
Kannur, First Published Nov 8, 2019, 6:11 PM IST

കൊച്ചി: ജയസൂര്യ-പ്രജേഷ് സെന്‍ ടീമിന്റെ  'വെള്ള'ത്തിന് ഔദ്യോഗിക തുടക്കമായി. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം എറണാകുളത്ത് സംവിധായകൻ സിദ്ധിഖ് നിർവഹിച്ചു. ഈ മാസം 15ന് കണ്ണൂരിൽ ചിത്രീകരണം ആരംഭിക്കും. ഫ്രണ്ട്‍ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന്‍ മല എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തീവണ്ടി സിനിമയിലൂടെ ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റിയ സംയുക്ത മേനോനാണ് നായിക.

ദിലീഷ് പോത്തന്‍, സിദ്ധിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്നേഹ പാലേരി, എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-ബിജിബാല്‍, എഡിറ്റര്‍-ബിജിത്ത് ബാല,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോസൂട്ടി. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബാദുഷ, കല-അജയന്‍ മങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം-അരവിന്ദ്,സ്റ്റില്‍സ്-ലിബിസണ്‍ ഗോപി, പരസ്യകല-തമീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍-ജിബിൻ ജോണ്‍, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്- വിജേഷ് വിശ്വം, ഷംസുദ്ദീൻ കുട്ടോത്ത്, ജയറാം സ്വാമി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്, വിതരണം-സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.പി.ആർ.ഒ - എഎസ് ദിനേശ്.

Follow Us:
Download App:
  • android
  • ios