ആരാധകന് നടൻ സിദ്ധിഖ് 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയച്ച വായിക്കാം.

ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളുടെ കാലമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ മിക്ക സിനിമാ താരങ്ങളും സജീവമാണ്. ആരാധകരോട് സംവദിക്കാൻ സാമൂഹ്യ മാധ്യമങ്ങള്‍ താരങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ആരാധകരുമായി ചാറ്റ് ചെയ്യാൻ താരങ്ങള്‍ തയ്യാറാകുന്നു. എന്നാല്‍ മുമ്പ് മറ്റൊരു കാലമുണ്ടായിരുന്നു. താരങ്ങള്‍ക്ക് ആരാധകര്‍ കത്തയച്ചിരുന്ന കാലം. അങ്ങനെയൊരു കത്തിന്റെ ഓര്‍മ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ സിദ്ധിഖ്. ഒരു ആരാധകന് സിദ്ധിക്ക് 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയച്ച കത്തിന്റെ പകര്‍പ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സിദ്ധിഖും കത്തിന്റെ പകര്‍പ്പ് പങ്കുവെച്ചിട്ടുണ്ട്. നജീബ് മൂദാദി എന്നൊരാൾ മുപ്പത്തിമൂന്ന് വർഷം മുൻപ് എനിക്കയച്ച കത്തിന് ഞാൻ അയച്ച മറുപടിയാണ് ഇത്. ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജിൽ അത് പോസ്റ്റ് ചെയ്‍ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു. നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് തന്റെ പേജിൽ പോസ്റ്റ് ചെയ്യുന്നുവെന്നുമാണ് സിദ്ധിഖ് എഴുതിയിരിക്കുന്നത്.

സിദ്ധിഖ് പ്രധാന വേഷങ്ങളില്‍ ഒന്നായെത്തി ഒടുവില്‍ റിലീസ് ചെയ്‍തത് വോയ്‍സ് ഓഫ് സത്യനാഥനാണ്. ദിലീപ് നായകനായി വേഷമിട്ട് എത്തിയ ചിത്രമായിരുന്നു വോയ്‍സ് ഓഫ് സത്യനാഥൻ. സിദ്ധിഖ് തബല വര്‍ക്കിച്ചൻ എന്ന കഥാപാത്രമായിട്ടായിരുന്നു വോയ്‍സ് ഓഫ് സത്യനാഥനില്‍ വേഷമിട്ടത്. സിദ്ധിഖ് തബല വര്‍ക്കിച്ചൻ ചിരി രംഗങ്ങള്‍ക്കും വകയൊരുക്കിയതായിരുന്നു. വോയ്‍സ് ഓഫ് സത്യനാഥന്റെ തിരക്കഥയും സംവിധാനവും റാഫി ആയിരുന്നു. സ്വരൂപ് ഫിലിപ്പും ജിതിൻ സ്റ്റാനിസ്‍ളോസും ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു. സംഗീതം അങ്കിത് മേനോനായിരുന്നു.

സിദ്ധിഖിനറേതായി റിലീസിന് ഒരുങ്ങുന്ന ഒരു ചിത്രം റാം ആണ്. മോഹൻലാലാണ് റാമില്‍ നായകൻ. സംവിധാനം ജീത്തു ജോസഫാണ്. തിരക്കഥയും ജീത്തു ജോസഫിന്റേത് തന്നെ.

Read More: തമിഴ്‍നാട്ടിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കാൻ വിജയ് ചിത്രം, ലിയോയിലെ പ്രതീക്ഷകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക