ഇപ്പോള്‍ സ്വയംഭൂവിലാണ് സംയുക്ത അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മലയാള നടി സംയുക്ത ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമാണ്. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന തരത്തില്‍ തെലുങ്ക് പ്രൊജക്റ്റുകള്‍ സംയുക്തയെ തേടിയെത്തുന്നു. ഭീംല നായകിലൂടെ തെലുങ്കില്‍ ആദ്യമായി നായികയായ സംയുക്ത അന്നാട്ടില്‍ ചെയ്‍തവയൊക്കെ വമ്പൻ വിജയങ്ങളായി മാറുകയും ചെയ്യുന്നു. സംയുക്ത നായികയാകുന്ന സ്വയംഭൂ എന്ന ചിത്രത്തിനറെ പോസ്റ്ററും നല്‍കുന്ന സൂചന ഒരു വമ്പൻ ഹിറ്റിന്റേതാണ്.

സ്വയംഭൂവിലെ സംയുക്ത

'കാര്‍ത്തികേയ' എന്ന ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച താരം നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന ഒരു ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ് സ്വയഭൂ. സംവിധാനം ഭരത് കൃഷ്‍ണമാചാരി ആണ്. സ്വയംഭൂവില്‍ നായികയായി എത്തുന്ന സംയുക്തയുടെ ക്യാരക്ടര്‍ പോസറ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. അപ്‍സരസാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വേഷമെന്തെന്ന് സ്വയംഭൂവിന്റെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നിഖില്‍ സിദ്ധാര്‍ഥയും സംയുക്തയും ഒന്നിക്കുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കപ്പെടുന്നത്. സംഗീതം രവി ബസ്രുര്‍ ആണ്.

വിരൂപക്ഷയിലും തിളങ്ങിയ സംയുക്ത

സംയുക്ത നായികയായി പ്രദര്‍ശനത്തിനെത്തിയ ചിത്രം വിരൂപാക്ഷയാണ്. സായ് ധരം തേജ നായികയായ ചിത്രം വൻ വിജയമായിരുന്നു. കാര്‍ത്തിക് വര്‍മ ദാന്ദുവായിരുന്നു സംവിധാനം. സുനില്‍, രാജീവ്, ബ്രഹ്‍മാജി, രവി കൃഷ്‍ണ, അഭിനവ്, കമാല്‍, സായ് ചന്ദ്ര, അജയ് തുടങ്ങി ഒട്ടേറെ താരങ്ങളും വിരൂപാക്ഷയിലുണ്ടായിരുന്നു. ബിവിഎസ്എൻ പ്രസാദും സുകുമാറുമാണ് ചിത്രം നിര്‍മിക്കുന്നത്. ഷാംദത്ത് സൈനുദ്ദീൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ബി അജനീഷ് ലോക്‍നാഥാണ് സംഗീതം.

ഡെവിളിനൊപ്പവും സംയുക്ത

ഡെവിള്‍ എന്ന തെലുങ്ക് ചിത്രത്തിലും താരം നായികയായി വേഷമിടുന്നുണ്ട്. ഡെവിളില്‍ നൈഷാധയായിട്ടാണ് സംയുക്ത എത്തുന്നത്. സംവിധാനം അഭിഷേക നമ ആണ്. കല്യാണ്‍റാം നന്ദാമുരിയാണ് നായകനായി എത്തുന്നത്.

Read More: 'തുടക്കം മോശമായെങ്കിലും..' ആര്‍ഡിഎക്സിനെ അനുകരിച്ച് വീഡിയോയുമായി നവ്യാ നായര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക