കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു
ആന്‍റണി വര്‍ഗീസ് നായികനായി എത്തിയ ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ഹരി വർക്കല അവസാനം പ്രവര്‍ത്തിച്ചത്.
കൊച്ചി: സിനിമ കലാസംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ ഹരി വർക്കല അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. എഴുപതോളം ചിത്രങ്ങളില്‍ കലാസംവിധായകനായും പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1984-ല്‍ സംവിധായകന്‍ ജോഷിയുടെ സന്ദര്‍ഭം എന്ന ചിത്രത്തിലാണ് ഹരി വർക്കലയുടെ സിനിമാ തുടക്കം. നിറക്കൂട്ട്, ന്യൂ ഡല്‍ഹി, നായര്‍സാബ്, സൈന്യം, നമ്പര്‍ 20 മദ്രാസ് മെയില്‍, ലേലം, പത്രം, ട്വന്റി ട്വന്റി, നരന്‍, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്‍റണി വര്‍ഗീസ് നായികനായി എത്തിയ ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ഹരി വർക്കല അവസാനം പ്രവര്‍ത്തിച്ചത്.
വേദനാജനകം; ഫേസ്ബുക്കിൽ അമ്മയ്ക്ക് എതിരെയും അശ്ലീല കമന്റുകൾ; കേസ് കൊടുത്ത് ഗോപി സുന്ദർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..