Asianet News MalayalamAsianet News Malayalam

ഫുട്ബോൾ കളിക്കിടെ നെഞ്ചുവേദന; ശിൽപ്പിയും സഹ സംവിധായകനുമായ അനിൽ സേവ്യർ അന്തരിച്ചു

ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനായിരുന്നു സേവ്യർ.

Malayalam cinema associate director and sculptor Anil Xavier died due to heart attack
Author
First Published Aug 28, 2024, 12:45 AM IST | Last Updated Aug 28, 2024, 12:46 AM IST

കൊച്ചി: ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ (39) നിര്യാതനായി. ഫുട്ബോൾ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യറാണ് പിതാവ്. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനായിരുന്നു സേവ്യർ.

അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും  ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ ശേഷം ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. ഒരേ സമയം ക്യാംപസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപ്പം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു.

മാതാവ്: അൽഫോൻസ സേവ്യർ, സഹോദരൻ: അജീഷ് സേവ്യർ. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകണമെന്ന അനിലിൻ്റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ   വസതിയിലും ശേഷം നാസ് ഓഡിറ്റോറിയത്തിൽ 3 മണി വരെയും പൊതുദർശനം ഉണ്ടാകും.

Read More : ദില്ലിയിലെ ഹോസ്റ്റലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരുന്ന മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios