Asianet News MalayalamAsianet News Malayalam

പൊലീസ് കുപ്പായമണിഞ്ഞ് ടൊവിനോ; അജ്ഞാതമായത് എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്, 'അന്വേഷിപ്പിൻ കണ്ടെത്തും'

ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം. 

malayalam film actor tovino thomas movies Anveshippin Kandathum first glance release nrn
Author
First Published Oct 20, 2023, 10:28 PM IST

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'ന്റെ ഫസ്സ് ഗ്ലാൻസ് പുറത്തിറങ്ങി. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് ഇതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ടൊവിനോ തോമസിന്റെ മറ്റൊരു മികച്ച കഥാപാത്രം ആകും ഇതെന്നാണ് വിലയിരുത്തലുകൾ. 

ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ  തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തിയേറ്റർ ഓഫ് ഡ്രീംസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

മാർച്ച് ആറിന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം എഴുതുന്നു. എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖ നായികമാരും  അഭിനയിക്കുന്നുണ്ട്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. 'തങ്ക'ത്തിന് ശേഷം ഗൗതം ശങ്കർ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. എഡിറ്റിംഗ്- സൈജു ശ്രീധർ,കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ, മാർക്കറ്റിംഗ് - ബിനു ബ്രിങ്ഫോർത്ത്, പി ആർ ഒ : ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഇത് ചതി, ഇങ്ങനെയൊരു ചലച്ചിത്ര അക്കാദമി എന്തിന് ? സിനിമ കാണാതെ ഒഴിവാക്കിയെന്ന് സംവിധായകൻ

Follow Us:
Download App:
  • android
  • ios