ചൈനയുമായി ഉണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, മഞ്ജുവാര്യർ, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.

“മരണത്തെ ഭയമില്ലെന്ന് ഒരാൾ പറഞ്ഞാൽ, അയാൾ ഒന്നുകിൽ കള്ളം പറയുകയാണ്, അല്ലെങ്കിൽ അയാൾ ഒരു പട്ടാളക്കാരനാണ്. ജീവൻ ബലിയർപ്പിച്ച ധീരരായവർക്ക് സല്യൂട്ട്,” മഞ്ജു വാര്യർ കുറിച്ചു. ഗാൽവാൻ താഴ്വരയിൽ പൊലിഞ്ഞ ധീര ജവാന്മാർക്ക് പ്രാണാമം എന്നാണ് മമ്മൂട്ടി കുറിച്ചത്.