ചിത്രം സീ5 ഒടിടി പ്ലാറ്റ്ഫോമിലൂടെ ജൂൺ 24ന് റിലീസ് ചെയ്യും.

കൊവിഡിന് മുമ്പ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച ടൊവിനോ തോമസ്(Tovino Thomas) ചിത്രം ഫോറൻസികിന്റെ(Forensic) ഹിന്ദി റീമേക്ക് റിലീസിന്. ചിത്രത്തിന്റെ ടീസർ അണിറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം സീ5 ഒടിടി പ്ലാറ്റ്ഫോമിലൂടെ ജൂൺ 24ന് റിലീസ് ചെയ്യും.

വിശാൽ ഭൂരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ വിക്രാന്ത് മാസേ നായകനാകുന്നു. ടൊവിനോ അവതരിപ്പിച്ച വേഷത്തിലാണ് വിക്രാന്ത് എത്തുക. മംമ്തയുടെ വേഷത്തിൽ രാധിക ആപ്തെ അഭിനയിക്കുന്നു. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്. 

സാമൂവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. 
ടൊവിനോ തോമസ്, മംമത മോഹന്‍ദാസ്, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, റെബേക്ക തുടങ്ങിയവരാണ് ഫോറന്‍സിക്കിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐ.പി.എസ് ആയിട്ടാണ് മംമ്ത എത്തിയത്.

മൂന്ന് ആഴ്‍ചയ്‍ക്കുള്ളില്‍ ഒരു കോടി കാഴ്‍ചക്കാര്‍, ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായി 'ഒടിയൻ'

മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'ഒടിയൻ' അടുത്തിടെ ഹിന്ദിയില്‍ മൊഴിമാറ്റി പുറത്തിറക്കിയിരുന്നു. യുട്യൂബിലൂടെ പെൻ മൂവീസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് 'ഒടിയൻ ചിത്രത്തിന്റെ ഹിന്ദിക്കും ലഭിക്കുന്നത്. ഏപ്രില്‍ 23ന് റിലീസ് ചെയ്‍ത ഹിന്ദി പതിപ്പ് ഒരു കോടിയലധികം പേര്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോൻ (Odiyan).

ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്‍ചകൾക്കുള്ളിൽ 'ഒടിയൻ' എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ. 'ആര്‍ആര്‍ആര്‍' ഹിന്ദിയിൽ വിതരണം ചെയ്യുകയും 'കഹാനി' അടക്കമുള്ള സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്‍ത പെൻമൂവി സാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്.

Read Also: Mohanlal Birthday : നെടുമുടിയെ 'തിരനോട്ട'ത്തില്‍ അഭിനയിപ്പിക്കാന്‍ പോയ മോഹന്‍ലാലിന്റെ കഥ

1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ എന്നുമാണ് വി എ ശ്രീകുമാരൻ മേനോൻ എഴുതിയിരിക്കുന്നത്. നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് വി എ ശ്രീകുമാര്‍ മേനോന്റെ 'ഒടിയൻ'. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് 'ഒടിയൻ'. 'കെജിഎഫ് രണ്ട്' എത്തും വരെ ഒടിയൻ തന്നെയായിരുന്നു മുന്നില്‍. മോഹൻലാല്‍ നായകനായ ഒടിയൻ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്.

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. മാക്സ് ലാബ് സിനിമാസ് ആയിരുന്നു വിതരണം. ജോൺ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്.

കെ ഹരികൃഷ്‍ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സമീപകാലത്ത് ചില മലയാള ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഹിറ്റായതുപോലെ 'ഒടിയനും' സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.