Asianet News MalayalamAsianet News Malayalam

പത്മരാജന്‍റെ കഥയിലെ 'പ്രാവ്', വിജയകരമായി രണ്ടാം വാരത്തിലേക്ക്, ചിത്രം തിയേറ്ററിൽ കണ്ട ശേഷം ശങ്കർ പറഞ്ഞത്!

ചിത്രത്തിന്റെ ആദ്യ പകുതി പത്മരാജന്റെ കഥയിൽ സഞ്ചരിക്കുകയും പുതുമ കൂട്ടിചേർത്ത രണ്ടാം പകുതിയും നന്നായിരുന്നെന്നാണ് ശങ്കർ പറഞ്ഞത്

Malayalam new movie Praavu review Actor Shankar padmarajan asd
Author
First Published Sep 20, 2023, 9:26 PM IST

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി ഒരുക്കിയ പ്രാവ് ചിത്രം തിയേറ്ററിൽ കണ്ട ശേഷം ചിത്രത്തിനെ അഭിനന്ദിച്ച്‌ ‌ നടനും സംവിധായകനുമായ ശങ്കർ. ചിത്രത്തിന്റെ ആദ്യ പകുതി പത്മരാജന്റെ കഥയിൽ സഞ്ചരിക്കുകയും പുതുമ കൂട്ടിചേർത്ത രണ്ടാം പകുതിയും നന്നായിരുന്നെന്ന് അദ്ദേഹം കൂട്ടി ചേർത്തു. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ പ്രാവ് രണ്ടാം വാരത്തിലേക്കു വിജയകരമായി കടക്കുകയാണ്. സി ഇ റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രത്തിന്റെ നിർമ്മാണം.

ആദ്യം കോഴിക്കോട്, പിന്നെ പാലക്കാട്, ഒടുവിൽ കോയമ്പത്തൂർ; ട്വിസ്റ്റുകൾക്കൊടുവിൽ ഓണം ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി!

പ്രാവിൽ അമിത് ചക്കാലക്കൽ, മനോജ് കെ യു, സാബുമോൻ, തകഴി രാജശേഖരൻ , ആദർശ് രാജ, യാമി സോന , അജയൻ തകഴി, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ നിർമ്മാണം സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് നിർവഹിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് മഞ്ജുമോൾ,പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ,സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ് : ഫസ ഉൾ ഹഖ്, ഡിസൈൻസ് : പനാഷേ. പി ആർ ഓ: പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios