ശനിയാഴ്ച 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിച്ച എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറന്നപ്പോള്‍ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടിയാണ് പറന്നെത്തിയത്. 

കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടി മല്ലിക സുകുമാരൻ. കേരളത്തിന് അഭിമാനവും ഭാരതത്തിന് അന്തസ്സുമാണ് ജെനിയെന്ന് മല്ലിക ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു. 

‘കേരളത്തിന് അഭിമാനം.... ഭാരതത്തിന് അന്തസ്സ്.... ജെനി ജെറോമിന് വാത്സല്യം തുളുമ്പുന്ന അഭിനന്ദനങ്ങൾ... Proud of you... God Bless You Jenny...‘ എന്നാണ് മല്ലിക കുറിച്ചത്. 

കോവളം കരുംകുളം കൊച്ചുതുറ സ്വദേശിനി ബിയാട്രിസിന്റെയും ജെറോമിന്റെയും മകളാണ് ജെനി ജെറോം (23). എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൈലറ്റായി മാറണമെന്ന ആഗ്രഹം ജെനിയ്ക്ക് ഉണ്ടാകുന്നത്. ശനിയാഴ്ച 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിച്ച എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറന്നപ്പോള്‍ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടിയാണ് പറന്നെത്തിയത്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona