മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്‍ത ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. എന്നാല്‍ പ്രീമിയര്‍ ഷോയുടെ തീയ്യതി ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടില്ല. 'ഉടന്‍' എന്നാണ് ഇതു സംബന്ധിച്ച പ്രൊമോയില്‍ പറയുന്നത്.

കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ചിത്രം ബോക്സ് ഓഫീസില്‍ 135 കോടി സ്വന്തമാക്കിയിരുന്നു. മാമാങ്ക കാലത്തെ ചേകവന്മാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി എത്തിയത്. 50 കോടിയായിരുന്നുചിത്രത്തിന്‍റെ ബജറ്റ്. 45  രാജ്യങ്ങളിലെ രണ്ടായിരത്തിലധികം സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി  ഭാഷകളിലും ചിത്രം തീയേറ്ററുകളിലെത്തിയിരുന്നു. 

മനോപ് പിള്ളയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഘട്ടനം ശ്യാം കൌശല്‍.  മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, സിദ്ദിഖ്, ഇനിയ  തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ  അവതതരിപ്പിച്ചു.