കീര്‍ത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്യുന്നത്.
സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തി പ്രേമലുവിലൂടെ കരിയറിൽ വലിയൊരു ബ്രേക്ക് ലഭിച്ച നടിയാണ് മമിത ബൈജു. മലയാളികളുടെ പ്രിയ നടി ഇപ്പോൾ തമിഴ് പടങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിജയ് ചിത്രം ജനനായകൻ, പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ് എന്നിവയാണ് ആ സിനിമകൾ. ഇപ്പോഴിതാ ഡ്യൂഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഷര്‍ട്‍ലെസ് ലുക്കിലാണ് പോസ്റ്ററില്‍ പ്രദീപ് രംഗനാഥൻ എത്തിയിരിക്കുന്നത്. കൂളിങ് ഗ്ലാസ് വച്ച് കൂള്‍ ലുക്കിലാണ് മമിത ബൈജു. ഫസ്റ്റ് ലുക്ക് ടീസറും പുറത്തുവന്നിട്ടുണ്ട്. ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. അതുകൊണ്ട് തന്നെ ഡൂഡിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് തമിഴ് ആരാധകർ കാത്തിരിക്കുന്നത്.
കീര്‍ത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്യുന്നത്. ആര്‍ ശരത്‍കുമാര്‍, ഹൃദു ഹാറൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ദ്രാവിഡ് സെല്‍വം രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. ദീപാവലി റിലീസായിട്ടാണ് പ്രദീപ് രംഗനാഥൻ ചിത്രം എത്തുക. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം.

വമ്പൻമാരെയും അമ്പരപ്പിച്ചായിരുന്നു പ്രദീപ് രംഗനാഥൻ ചിത്രം ഡ്രാഗണിന്റെ മുന്നേറ്റം. അജിത് കുമാറിന്റെ വിഡാമുയര്‍ച്ചിക്കു പോലും എത്താനാകാത്ത 150 കോടി ക്ലബിലെത്തിയിരുന്നു ഡ്രാഗണ്‍. 2025ല്‍ ഏറ്റവും ഉയര്‍ന്ന കളക്ഷനുള്ള രണ്ടാമത്തെ തമിഴ് സിനിമയുമാണ് ഡ്രാഗണ്‍. അതേസമയം മമിത ബൈജുവിന്റേതായി മലയാളത്തിൽ പ്രേമലു 2 ഒരുങ്ങുന്നുണ്ട്. വിജയിയുടെ ജനനായകൻ അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യും. വിജയിയുടെ കരിയറിലെ അവസാന ചിത്രം കൂടിയാണിത്.


