മമ്മൂട്ടി ആരാധകന്റെ കഥയുമായി ഒരു കൊച്ചു ചിത്രം.

മലയാളത്തില്‍ മാത്രമല്ല സിനിമയെ ഇഷ്‍ടപ്പെടുന്ന രാജ്യത്തെ മറ്റ് പ്രേക്ഷകരുടെയും ആരാധാനപാത്രമാണ് മമ്മൂട്ടി. ഇതാ ഒരു മമ്മൂട്ടി ആരാധകന്റെ കഥയുമായി കൊച്ചു സിനിമയെത്തിയിരിക്കുന്നു. മുഹമ്മദ് റാഷിദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. കേന്ദ്ര കഥാപാത്രമായ മുഹമ്മദ് കുട്ടിയെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ.

YouTube video player

മുഹമ്മദ് കുട്ടിയെന്ന പേരില്‍ കൂട്ടുകാര്‍ കളിയാക്കുന്നുവെന്ന് കഥാനായകൻ പറയുന്നു. എന്നാല്‍ മമ്മൂട്ടിയുടെ പേര് ആണ് അതെന്ന് അച്ഛൻ പറഞ്ഞുകൊടുക്കുന്നു. അതോടെ കുട്ടി മമ്മൂട്ടിയുടെ ആരാധകനാകുന്നു. തുടര്‍ന്ന് മമ്മൂട്ടി ആരാധകനായ കേന്ദ്ര കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

മമ്മൂട്ടിയോടുള്ള സ്‍നേഹം കഥാനായകനെ കടുത്ത സിനിമ പ്രേമിയാക്കുകയും സംവിധായകനാകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഒടുവില്‍ മമ്മൂട്ടിയെ കഥാനായകൻ എങ്ങനെ കണ്ടുമുട്ടുന്നുവെന്നുമാണ് സിനിമ പറഞ്ഞുവയ്‍ക്കുന്നത്.