മമ്മൂട്ടി -അജയ് വാസുദേവ് ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഷൈലോക്ക് എന്നാണ് ചിത്രത്തിന്റെ പേര്.  ദി മണി ലെന്‍ഡര്‍ എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്നത് 

അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും  തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍, കസബ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ്  ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരു മമ്മൂട്ടിയുടെ സിനിമ വരുന്നത്. രണദിവ് ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിൽ ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്