ജിയോ ഹോട്സ്റ്റാറിൽ ഏപ്രില്‍ 23 മുതല്‍ ഈ ചാറ്റ് ഷോ കാണാനാവും. ഇതോട് അനുബന്ധിച്ചുള്ളൊരു പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് പേട്രിയറ്റ്. പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്നതാണ് അതിന് കാരണം. മെയ് 1ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ പേട്രിയറ്റ്: ലെജൻഡ്സ് ഹാങ്ഔട്ട് എന്ന പേരിലൊരു ചാറ്റ് ഷോ വരുന്നുണ്ട്. ജിയോ ഹോട്സ്റ്റാറിൽ ഏപ്രില്‍ 23 മുതല്‍ ഈ ചാറ്റ് ഷോ കാണാനാവും. ഇതോട് അനുബന്ധിച്ചുള്ളൊരു പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, സുഷിർ ശ്യാം, സംവിധായകൻ മഹേഷ് നാരായണൻ, പ്രകാശ് വർമ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് പ്രൊമോ വീഡിയോ. രസകരമായ സംഭാഷണങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആരാണ് പേട്രിയറ്റിലെ ഹീറോ എന്നതാണ് മെയിൻ ചർച്ച. ഹീറോ ചാക്കോച്ചനെന്ന് സംവിധായകൻ പറയുമ്പോൾ ഫഹ​ദ് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. ഇതെല്ലാം കേട്ട് കൺഫ്യൂഷനടിച്ചിരിക്കുന്ന സുഷിനെയും മോഹൻലാലിനെയുമൊക്കെ വീഡിയോയിൽ കാണാം.

നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പേട്രിയറ്റില്‍ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

Mammootty or Mohanlal | Patriot: Legends Hangout | Exclusive Chat Show | April 23 | JioHotstar

ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming