മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നുവെന്ന പ്രത്യേകത കൊണ്ട് ശ്രദ്ധേയമാകുന്ന സിനിമയാണ് വണ്‍. ചിത്രത്തിന്റ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം വെറും രാഷ്‍ട്രീയ സിനിമ മാത്രമായിരിക്കില്ല ഒരു കുടുംബ കഥ കൂടിയാകും ചിത്രം പറയുകയെന്നാണ് റിപ്പോര്‍ട്ട്.

സന്തോഷ് വിശ്വാനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടക്കല്‍ ചന്ദ്രൻ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ട്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നടൻ കൃഷ്‍ണകുമാറിന്റെ മകൾ ഇഷാനി കൃഷ്‍ണ വണ്ണിലൂടെ മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയായി അഭിനയിച്ച ചിത്രമായ യാത്ര വൻ ഹിറ്റായിരുന്നു.