പിണറായി വിജയനെ അഭിനന്ദിച്ച് സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ രംഗത്ത് എത്തുകയാണ്. ഇപ്പോള്‍ പിണറായിയെ അഭിനന്ദിച്ച് മമ്മൂട്ടിയും രംഗത്ത് എത്തി.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ രംഗത്ത് എത്തുകയാണ്. ഇപ്പോള്‍ പിണറായിയെ അഭിനന്ദിച്ച് മമ്മൂട്ടിയും രംഗത്ത് എത്തി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ പോസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിണറായി വിജയന് കൈ കൊടുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഇങ്ങനെ എഴുതുന്നു -'നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ'

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ

Posted by Mammootty on Sunday, 2 May 2021