ജനപ്രിയമായി പുതിയ ഫീച്ചര്‍.

ഓണ്‍ലൈൻ പണമിടപാടുകള്‍ സംബന്ധിച്ച് അറിയിക്കാൻ താരങ്ങളുടെ ശബ്‍ദവും അവതരിപ്പിച്ച് ഫോണ്‍പേ. മലയാളത്തില്‍ മമ്മൂട്ടിയുടെ ശബ്‍ദമാണ് ഉപയോഗിച്ചിരുന്നെങ്കില്‍ കമ്പനി തെലുങ്കില്‍ മഹേഷ് ബാബുവിന്റെയും ഹിന്ദിയില്‍ അമിതാഭ് ബച്ചനുമാണ്, ഫോണ്‍പേയില്‍ പണമിടപാടുകള്‍ പൂര്‍ത്തിയായാകുന്നത് സിനിമാ താരങ്ങളുടെ കേള്‍പ്പിക്കുന്നത് ശബ്‍ദത്തില്‍ സ്‍മാര്‍ട്ട് സ്‍പീക്കറുകളില്‍ കേള്‍പ്പിക്കുന്നത് ജനപ്രിയമായിട്ടുണ്ട്. പണമിടപാടില്‍ സുതാര്യതയുണ്ടാക്കാനും പൂര്‍ത്തിയായോന്ന് അറിയാനുമായാനുമായിരുന്നു കമ്പനി ഫോണ്‍പേ സ്‍മാര്ട് സ്‍പീക്കേഴ്‍സും അവതരിപ്പിച്ചത്.

മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടുര്‍ കാരമാണ്. വമ്പൻ ഹൈപ്പില്‍ എത്തിയ ചിത്രത്തില്‍ കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കാനായിരുന്നില്ലെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഗുണ്ടുര്‍ കാരം സിനിമ ഒടിടിയില്‍ വൻ പ്രതികരണം നേടിയിരിക്കുകയാണ്. നെറ്റ്‍ഫ്ലിക്സില്‍ ഇംഗ്ലീഷ് ഇതര വിഭാഗത്തില്‍ നെറ്റ്ഫ്ലിക്സില്‍ ആറാം സ്ഥാനത്ത് എത്താനും ഒരു ഘട്ടത്തില്‍ ഗുണ്ടുര്‍ കാരത്തിന് കഴി‌ഞ്ഞു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹിന്ദിയിലും ഗുണ്ടുര്‍ കാരം സിനിമയ്‍ക്ക് ഒടിടിയില്‍ മികച്ച് നേട്ടമുണ്ടാക്കാനായിരുന്നു. മഹേഷ് ബാബു നിറ‌ഞ്ഞാടുന്ന ഒരു ചിത്രമായി ഗുണ്ടുര്‍ കാരത്തിന് കഴിഞ്ഞിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം. മഹേഷ് ബാബു പ്രതിഫലം കുറച്ചാണ് ചിത്രത്തില്‍ നായകനായത് എന്നുമായിരുന്നു റിപ്പോര്‍ട്ട്. മഹേഷ് ബാബുവിന്റെ ഗൂണ്ടുര്‍ കാരം സംവിധാനം ചെയ്‍തത് ത്രിവിക്രം ശ്രീനിവാസായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്.

മലയാള നടൻ ജയറാം നിര്‍ണായക കഥാപാത്രമായി മഹേഷ് ബാബുവിനൊപ്പം ഗുണ്ടുര്‍ കാരത്തില്‍ എത്തിയിരുന്നു. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ഹൈദരാബാദിലായിരുന്നു പ്രധാനമായും ചിത്രീകരണം നടന്നത്.. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ചപ്പോള്‍ പാട്ടുകള്‍ ഹിറ്റായിരുന്നു.

Read More: 'സൂര്യ ഉഗ്രൻ, ഞെട്ടിക്കുന്ന മാറ്റം', ആദ്യ റിവ്യു പുറത്ത്, കങ്കുവ ഇന്ത്യ കൊണ്ടാടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക