ഹൈദരാബാദിലാണ് ചിത്രത്തിൻറെ പുതിയ ഷെഡ്യൂൾ നടക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തും. നിലവിൽ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് മമ്മൂട്ടിയുള്ളത്.
7 മാസത്തിനു ശേഷം സിനിമയിലേക്ക് തിരിച്ചു വരുന്ന മമ്മൂട്ടി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റ്' ലൊക്കേഷനിലേക്ക്. ഹൈദരാബാദിലാണ് ചിത്രത്തിൻറെ പുതിയ ഷെഡ്യൂൾ നടക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തും. നിലവിൽ ഹൈദരബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ആണ് മമ്മൂട്ടിയുള്ളത്. നഗരത്തിൽ 4 ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. സംവിധായകൻ മഹേഷ് നാരായണൻ ലോക്കേഷനിൽ എത്തിയിട്ടുണ്ട്. തെലങ്കാന സർക്കാർ ട്രാൻസ്‌പോർട് ആസ്ഥാനമായ ബസ് ഭവനിൽ ആയിരിക്കും മമ്മൂട്ടി ആദ്യമെത്തുക.
മലയാളം കാത്തിരിക്കുന്ന കോംബോ
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായത് കൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രാജേഷ് കൃഷ്ണ, സി വി സാരഥി. പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി, അസോസിയേറ്റ് ഡയറക്ടര്‍ ഫാന്‍റം പ്രവീണ്‍. ശ്രീലങ്ക, അബുദബി, അസര്‍ബൈജാന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ദില്ലി, കൊല്ലി എന്നിവിടങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്.


