ചിത്രത്തിൽ 'കടയ്ക്കൽ ചന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'വൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി പുറത്തുവിട്ടത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുന്നതിനിടെ മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വാർത്തയായിരുന്നു. മമ്മൂട്ടി നേരിട്ട് ഓഫീസിൽ കാണാനെത്തിയ ദൃശ്യങ്ങൾ മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ചിത്രത്തിൽ 'കടയ്ക്കൽ ചന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ്‌യാണ് തിരക്കഥ. നിര്‍മ്മാണം ഇച്ചായീസ് പ്രൊഡക്ഷന്‍സ്. ആര്‍ വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് നിഷാദ്.

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read More:പിണറായി വിജയന് കൈകൊടുത്ത് 'കടയ്ക്കല്‍ ചന്ദ്രന്‍'; മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മമ്മൂട്ടി