നവാ​ഗതനായ റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.

ഴിഞ്ഞ രണ്ട് വർഷമായി ഹിറ്റ് സിനിമകളുമായി എത്തിയ നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ നിർമാണത്തിലും പുതുമുഖ സംവിധായകരിലും പുറത്തിറങ്ങിയ ഒരു പിടി മികച്ച സിനിമകളാണ് 2023ലും സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിയത്. ഇക്കൂട്ടത്തിലെ പ്രധാന സിനിമയാണ് കണ്ണൂർ സ്ക്വാഡ്. ജോർജ് മാർട്ടിൻ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിക്കൊപ്പം തന്നെ ബോക്സ് ഓഫീസിലും തരം​ഗമായി. ഇപ്പോഴിതാ പതുവർഷം തുടങ്ങുമ്പോൾ 2023ലെ പുത്തൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ്. 

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെയാണ് കണ്ണൂർ സ്ക്വാഡ് പുത്തൻ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്ലാറ്റ് ഫോമിലൂടെ 2023ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന ഖ്യാതിയാണ് മമ്മൂട്ടി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എട്ട് സിനിമകളെ പിന്നിലാക്കിയാണ് കണ്ണൂർ സ്ക്വാഡ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സീരീസുകളും ഇക്കൂട്ടത്തിലുണ്ട്. 

തെലുങ്ക് ചിത്രം സ്കന്ദയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്നാം സ്ഥാനത്ത് മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്തയാണ്. ​ഗുഡ് നൈറ്റ്, ആബി71 ഇന്ത്യാസ് ടോപ് സീക്രട്ട് മിഷൻ, ​ഗാർഡിയൻസ് ഓഫ് ദി ​ഗ്യാലക്സി, പിച്ചൈക്കാരൻ 2, അവതാർ: ദ വേ ഓഫ് വാട്ടർ, രോമാഞ്ചം എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് സിനിമകളും സീരീസുകളും. 

അമ്മയെ ഓർത്താണ് ആത്മഹത്യ ചെയ്യാത്തത്, നേരിട്ട മെന്റൽ ട്രോമ ചെറുതല്ല: ഭാവനയെ കുറിച്ച് സംയുക്ത

നവാ​ഗതനായ റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. 2023 സെപ്റ്റംബർ 28ന് ആയിരുന്നു റിലീസ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രത്തിൽ അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, റോണി വർ​ഗീസ്, വിജയരാഘവൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു. നവംബർ 17ന് ആയിരുന്നു ചിത്രം ഒടിടിയിൽ എത്തിയത്. ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിലൂടെ ആയിരുന്നു സ്ട്രീമിം​ഗ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..