Asianet News MalayalamAsianet News Malayalam

റിലീസിന് മൂന്ന് നാള്‍, 'കാതലി'ന് ഇവിടങ്ങളിൽ വിലക്ക്, കാരണം എന്ത് ? റിപ്പോർട്ടുകൾ ഇങ്ങനെ

നേരത്തെ മോഹൻലാൽ ചിത്രം മോൺസ്റ്ററും ബാൻ വന്നിരുന്നു.

mammootty movie Kaathal the core has been banned in Qatar and Kuwait jeo baby jyothika nrn
Author
First Published Nov 20, 2023, 10:35 PM IST

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതൽ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തുക. ജ്യോതിക നായികയാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ചില പ്രദേശങ്ങളിൽ കാതൽ ബാൻ ചെയ്തു എന്ന വിവരമാണ് പുറത്തുവരുന്നത്. 

ഖത്തർ, കുവൈറ്റ്, എന്നിവിടങ്ങളിൽ ആണ് മമ്മൂട്ടി ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. സൗദി അറോബിയയിലും വിലക്കുണ്ടെന്നാണ് വിവരം. കാതലിന്റെ ഉള്ളടക്കമാണ് ബാനിന് കാരണമെന്നും ഇവർ പറയുന്നു. നേരത്തെ മോഹൻലാൽ ചിത്രം മോൺസ്റ്ററും ഇത്തരത്തില്‍ വിലക്ക് വന്നിരുന്നു. ഉള്ളടക്കം ആയിരുന്നു അന്നും കാരണമായി പറഞ്ഞത്. 

കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് കാതല്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ഗോവന്‍ ചലച്ചിത്ര മേളയിലും ഐഎഫ്എഫ്കെയിലും പ്രദര്‍ശിപ്പിക്കും. സമീപകാലത്ത് വ്യത്യസ്തകള്‍ തേടുന്ന മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തമായ കഥാപാത്രമാകും കാതലിലേത് എന്നാണ് വിവരം. ഇക്കാര്യം ഉറപ്പിക്കുന്ന തരത്തില്‍ ആണ് സിനിമയെ കുറിച്ച് പ്രെസ് മീറ്റില്‍ മമ്മൂട്ടി പറഞ്ഞതും. 

അപ്പാവാ വിജയ് എവളോ സന്തോഷപ്പെടും; അഭിമാനിക്കാനുള്ളത് വരുന്നു, ജേസണ്‍ സഞ്ജയെ കുറിച്ച് പ്രഭു ദേവ

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കാതല്‍. ഓമന എന്നാണ് ജ്യോതികയുടെ കഥാപാത്രത്തിന്‍റെ പേര്. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തില്‍ അപ്രതീക്ഷിതമായി ഒരു സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്‍റെ പ്രമേയം. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മാണം. മാത്യൂസ് പുളിക്കന്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios