മലയാളത്തിന്റെ 'മാമാട്ടിക്കുട്ടിയമ്മ', അജിത്ത് സമ്മാനിച്ചത് രാജകീയ ജീവിതം, ശാലിനിയുടെ ആസ്തി ഇങ്ങനെ
200ൽ ആയിരുന്നു അജിത്തുമായുള്ള ശാലിനിയുടെ വിവാഹം.
മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമയുടെ തന്നെ പ്രിയ നായികയാണ് ശാലിനി. ബാലതാരമായി സിനിമയിൽ എത്തി ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ ശാലിനിയുടെ 'മാമാട്ടിക്കുട്ടിയമ്മ' എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലതാരത്തിൽ നിന്നും തുടങ്ങിയ അഭിനയ ജീവിതം വിവാഹം വരെയും ശാലിനി തുടർന്നിരുന്നു. നിലവിൽ ഭർത്താവ് അജിത്തും രണ്ട് മക്കളും അടങ്ങിയ ലോകത്താണ് ശാലിനി. ബിഗ് സ്ക്രീനിൽ ഇല്ലെങ്കിലും ശാലിനിയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഏറെ താല്പര്യമാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു ശാലിനി തന്റെ നാൽപത്തി മൂന്നാം പിറന്നാൾ ആഘോഷിച്ചത്. ഈ അവസരത്തിൽ താരത്തിന്റെ ആസ്തി വിവരങ്ങൾ ചർച്ച ആകുകയാണ്. ശാലിനിക്ക് സ്വന്തമായി അൻപത് കോടിയുടെ ആസ്തി ഉണ്ടെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം രാജകീയമായ ജീവിതമാണ് അജിത്ത് സമ്മാനിച്ചിരിക്കുന്നതും. എന്നാൽ ആഢംബരങ്ങളോടൊന്നും അത്ര താല്പര്യം ഇല്ലാത്ത ആളാണ് ശാലിനി എന്നത് അടുത്ത കാലത്ത് വ്യക്തമായതാണ്. മുൻപൊരിക്കൽ സാധാരണ ഫോൺ ഉപയോഗിക്കുന്ന നടിയുടെ വാർത്തകൾ പുറത്തുവന്നിരുന്നു.
200ൽ ആയിരുന്നു അജിത്തുമായുള്ള ശാലിനിയുടെ വിവാഹം. സിനിമാരംഗത്ത് തിളങ്ങി നിൽക്കുന്നതിനിടെ ആയിരുന്നു ഇത്. വിവാഹ ശേഷം പല നടിമാരും സിനിമയിലേക്ക് തിരിച്ചുവരവോ റിയാലിറ്റി ഷോകളിൽ ജഡ്ജസ് ആയോ വന്നിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം പൂർണമായും വിട്ടുനിൽക്കുകയാണ് ശാലിനി. അതേസമയം, അജിത്തിന്റെ ആസ്തി 100കോടിയാണെന്നാണ് റിപ്പോർട്ടുകൾ. ശാലിനിയുമായുള്ള വിവാഹ വേളയിൽ ഒന്നരക്കോടി രൂപയാണ് ഒരു സിനിമയ്ക്കായി അജിത്ത് വാങ്ങിയിരുന്നതെന്നാണ് വിവരം.
അതേസമയം, തുനിവ് എന്ന ചിത്രമാണ് അജിത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മഞ്ജു വാര്യര്‍ ആയിരുന്നു ചിത്രത്തിലെ നായിക. വിടാമുയര്‍ച്ചി എന്ന ചിത്രത്തിലാണ് അജിത്ത് നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മഗിഴ് തിരുമേനിയാണ് സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..