കൊച്ചി: മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്‍റെ റിലീസ് നീട്ടി. സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയുടെ നിര്‍മ്മാതാക്കളായ കാവ്യ ഫിലിം കമ്പനി റിലീസ് തീയതി മാറ്റിയത് അറിയിച്ചത്. വിവിധ ഭാഷകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത ചില സങ്കീര്‍ണ്ണതകളാലാണ് ചിത്രത്തിന്‍റെ റിലീസ് മാറ്റുന്നത് എന്നാണ് പോസ്റ്റില്‍ പറയുന്നത്. ഡിസംബര്‍ 12 ആണ് പുതിയ റിലീസിംഗ് ഡേറ്റ്.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലത്താണ് ചിത്രീകരണം നടന്നത്.