സെക്കന്‍റ് ഷോ  അനുവദിക്കാത്തതിനെ തുടർന്ന് പല തവണ റിലീസ് മാറ്റിവെച്ച മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് കേരളത്തിലെ 225 സ്ക്രീനുകളിലാണ് മറ്റനാൾ റിലീസ് ചെയ്യുന്നത്...

കൊച്ചി: സെക്കന്‍റ് ഷോ അനുവദിച്ചതിന് പിന്നാലെ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ദ പ്രീസ്റ്റ് മറ്റനാൾ തിയേറ്ററുകളിലേക്ക്. കൊവിഡ് പ്രതിസന്ധിക്കൾക്കിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കണമെന്ന് മമ്മൂട്ടിയും മഞ്ജു വാര്യരും കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സെക്കന്‍റ് ഷോ അനുവദിക്കാത്തതിനെ തുടർന്ന് പല തവണ റിലീസ് മാറ്റിവെച്ച മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് കേരളത്തിലെ 225 സ്ക്രീനുകളിലാണ് മറ്റനാൾ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ്. അതേസമയം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനയതിലുള്ള സന്തോഷം നടി മഞ്ജുവാര്യർ പങ്കുവെച്ചു.

സെക്കന്‍റ് ഷോ അനുവദിച്ചതോടെ തിയേറ്ററുകളിലേക്ക് കൂടുതൽ പ്രേക്ഷകരെത്തുമെന്നാണ് പ്രതീക്ഷയെന്ന് നിർമാതാക്കളായ ആന്‍റോ ജോസഫും ബി. ഉണ്ണികൃഷ്ണനും പറഞ്ഞു. ത്രില്ലര്‍ ഗണത്തിലുള്ള സിനിമ നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ്, എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ