കൊച്ചി: മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ചലച്ചിത്രം ‘ഉണ്ട’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. ഇതിനിടയിൽ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് ഉണ്ട സ്റ്റൈൽ ഹെയർ കട്ടിം​ഗ്. ഒരു മമ്മൂക്ക ആരാധകനാണ് മുടിവെട്ടിയപ്പോൾ 'മമ്മൂക്ക, ഉണ്ട' എന്നീവാക്കുകൾ ഹെയർ സ്റ്റൈലിൽ ഉൾപ്പെടുത്തിയത്. 

ടിക് ടോക്കിലാണ് ഹെയർ കട്ടിം​ഗിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്രൂ കട്ടിനോടു സാമ്യമുള്ള ഹെയർ സ്റ്റൈലിൽ തലയുടെ പുറകുവശത്തായാണ് മമ്മൂക്ക എന്നും ഉണ്ടയെന്നും രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ട സ്റ്റൈൽ ഹെയർ കട്ടിം​ഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് യുവാവിന് പിന്തുണയുമായി രംഗത്തെത്തിയത്. അതേസമയം യുവാവിന്റെ പ്രവൃത്തിയെ വിമർശിക്കുന്നവരും കുറവല്ല. 

"

ഛത്തിസ്‍ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. ഛത്തിസ്‍ഗഡിലും കേരളത്തിലും കര്‍ണാടകത്തിലുമായിട്ടായിരുന്നു ചിത്രീകരണം. ബോക്സ്ഓഫീസില്‍ വിജയം നേടിയ 'അനുരാഗ കരിക്കിന്‍ വെള്ളം' ഒരുക്കിയ ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. ഹര്‍ഷാദിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവര്‍ കഥാപാത്രങ്ങളാവുന്നു.